പഠനം, തൊഴിൽ

പഠനം, തൊഴിൽ
Aug 10, 2026 11:57 AM | By PointViews Editor

         തപാൽ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തപാൽ വകുപ്പ് സംഘടിപ്പിക്കുന്ന 'ദീൻ ദയാൽ സ്പർശ് യോജന 2026-27 സ്കോളർഷിപ്പ് പദ്ധതി'യിലേക്ക് അപേക്ഷ ക്ഷണിച്ചു.പദ്ധതി പ്രകാരം ഈ അധ്യയന വർഷം കേരള തപാൽ സർക്കിളിലെ 40 വിദ്യാർത്ഥികൾക്ക് 6000 രൂപ വീതം സ്കോളർഷിപ്പ് തുക നൽകും. 6 ക്ലാസ് മുതൽ 9 ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയിൽ 60% മാർക്ക് (പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 5% ഇളവ്) നേടിയതും കൂടാതെ സ്കൂൾ ഫിലാറ്റലിക് ക്ലബ് അംഗം അല്ലെങ്കിൽ കേരള തപാൽ സർക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിൽ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.ക്വിസ്, ഫിലാറ്റലി പ്രോജക്റ്റ് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ എന്ന മേൽവിലാസത്തിൽ ആഗസ്റ്റ് 30-നകം സ്പീഡ് പോസ്റ്റ് മുഖേന മാത്രം സമർപ്പിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ പേരാവൂർ 

പേരാവൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ആഗസ്ത് 11 രാവിലെ 10.30 ന് ഓഫീസിൽ എത്തണം. യോഗ്യത: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.​ ഫോൺ: 0490 2996650​.

ഗസ്റ്റ് ഇൻസ്ട്രക്ടർ

തോട്ടട ഗവ. ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക്കൽ/മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് /മെക്കാട്രോണിക്സ് എന്നീ വിഷയത്തിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പട്ടികജാതി/മുസ്ലിം/എൽ.സി/ആഗ്ലോ ഇന്ത്യൻ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ആഗസ്ത് 11 രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്‌ചയ്ക്കായി പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഒബിസി ഉദ്യോഗാർത്ഥികളെ പരിഗണിക്കും. ഫോൺ: 04972835183.

ജൂനിയർ ഇൻസ്ട്രക്ടർ

കൂത്തുപറമ്പ് ഗവ.ഐ.ടി.ഐ യിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് 11 രാവിലെ 11 മണിക്ക് ഐ.ടിഐ യിൽ വെച്ച്. യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഇവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും.

സ്പോട്ട് അഡ്മിഷൻ

പോളിയിൽ രണ്ട് വർഷം ദൈർഘ്യമുള്ള ​ഡിസിഎ & എസ് പി (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ്) കോഴ്‌സിന്റെ അഡ്‌മിഷൻ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷി​ക്കാം. അപേക്ഷകൾ അയക്കുന്നതിന് https://gci.polyadmission.org/​ സന്ദർശിക്കണം. ​അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ആഗസ്ത് 21. കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ. ഓഫീസ് ഓട്ടോമേഷൻ, പ്രോഗ്രാമിംഗ്, ബിസിനസ് മാനേജ്‌മെന്റ്, ഇന്റർനെറ്റ് സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ പ്രായോഗിക​ പരിശീലനം നേടാം.​ ഫോൺ: 0497 2861819.

​ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി തുടങ്ങുന്ന മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് ഡിപ്പാർട്ട്മെന്റ്റിലെ ഇൻഡസ്ട്രിയൽ സിസ്റ്റംസ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ റോബാട്ടിക്സ് & ആർട്ടിഫിഷൽ ഇൻ്റലിജൻസ് എന്നീ എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്ത് 11 ന്. പ്രവേശനം ആഗ്രഹിക്കുന്നവർ അന്നേ ദിവസം 10 മണിക്ക് അസ്സൽ രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. എം.ടെക് പ്രോഗ്രാമുകളിലെ മറ്റ് ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും അന്നേ ദിവസം പ്രവേശനം അനുവദിക്കും. വിശദവിവരങ്ങൾക്ക്: www.qcek.ac.in, ഫോൺ: 04972781440.

​ സ്പോട്ട് അലോട്ട്മെൻ്റ്

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിലവിലെ കീം 2026 പ്രകാരമുള്ള അല്ലോട്‌മെൻ്റിന് ശേഷം ഒഴിവു വരുന്ന ബിടെക് സീറ്റുകളിലേക്ക് ആഗസ്ത് 13 ന് സ്പോട്ട് അല്ലോടട്ട്മെൻ്റ് നടത്തുന്നു. അർഹരായ വിദ്യാർഥികൾ രാവിലെ 11 മണിക്ക് മുമ്പായി രജിസ്ട്രേഷൻ നടത്തണം. തിരഞ്ഞെടുക്കപ്പെടുന്നവർ ആഗസ്ത് 14 നു മുമ്പായി പ്രവേശന നടപടികൾ പൂർത്തിയാക്കി കോളേജിൽ ചേരണം.

​ സീറ്റൊഴിവ്

​പന്ന്യന്നൂർ ഗവ. ഐടിഐ (തലശ്ശേരി) യിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി. വിഭാഗത്തിൽപ്പെട്ടവർ ആഗസ്ത് 11 ഉച്ച 12 മണിക്ക് മുമ്പായി ടിസി, ജാതി സർട്ടിഫിക്കറ്റ്, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഐടിഐയിൽ നേരിട്ട് എത്തണം. ഫോൺ: 0490-2318650, 9745851230.

ഫാഷൻ ഡിസൈനിങ് കോഴ്‌സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ടുവർഷ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്റ് ടെക്നോളജി കോഴ്‌സിൽ പ്രവേശനത്തിന് ആഗസ്ത് 12 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://fdgt.polyadmission.org. ഫോൺ: 9947699399, 8086650118.

സ്ഥാപനങ്ങൾ ത്രൈ മാസ വിവരണി സമർപ്പിക്കണം

1959 ലെ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചസ് (കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസിസ്) ആക്ട് പ്രകാരം ജില്ലയിലെ സർക്കാർ/ അർദ്ധ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുന്ന ത്രൈ മാസ വിവരണി (ERI RETURN - ഡിസംബർ/2025, മാർച്ച്/2026, ജൂൺ/2026, എന്നീ ക്വാർട്ടറിൽ അവസാനിക്കുന്നവ) സമർപ്പിക്കാത്ത മുഴുവൻ സ്ഥാപനങ്ങളും ആഗസ്ത് 22 നകം കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം. ഫോൺ: 0497-2700831.

ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പ് യോഗം

ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആഗസ്റ്റ് 17 ഉച്ച 2 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും, മുനിസിപ്പൽ കൗൺസിലർമാരുടെ യോഗം ആഗസ്റ്റ് 18 രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം ആഗസ്റ്റ് 19 രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പോളി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ റഗുലർ ഡിപ്ലോമ (ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ പ്രോസ്പെക്ടസിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ദിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം ആഗസ്ത് 13 രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ എത്തണം. വിദ്യാർഥിക്ക് നേരിട്ടു ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട പ്രോക്സി ഫോം ഉപയോഗിക്കാം. ഫോൺ: 0460 2251033.

അങ്കണവാടി കം ക്രഷ് സെൻ്റർ ഹെൽപ്പർ

ഐസിഡിഎസ്സ് കണ്ണൂർ റൂറൽ ഓഫീസിനു കീഴിലെ പള്ളിക്കുന്ന് കോർപറേഷൻ സോണൽ ഡിവിഷൻ 1-ലെ (പള്ളിയംമൂല) നെഹ്റുജി അങ്കണവാടിയിൽ പ്രവർത്തിച്ചു വരുന്ന അങ്കണവാടി കം ക്രഷ് സെൻററിൽ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിവിഷനിൽ സ്ഥിരതാമസക്കാരായ 18-35 ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഡിവിഷൻ 1 ഇൽ നിന്നും അപേക്ഷകർ ഇല്ലാത്ത പക്ഷം പള്ളിക്കുന്ന് സോണിലെ മറ്റു ഡിവിഷനിൽ ഉള്ള അപേക്ഷകരെ പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 14 വൈകുന്നേരം 5 മണി. യോഗ്യത പത്താം ക്ലാസ്സ്. പത്താം ക്ലാസ്സ് പാസായ അപേക്ഷകർ ഇല്ലാത്തപക്ഷം ഏഴാം ക്ലാസ്സ് പാസായ അപേക്ഷകരെ പരിഗണിക്കും. ഫോൺ: 0497-2749122.

 

Education, work

Related Stories
പഠനം, തൊഴിൽ

Aug 7, 2026 11:00 AM

പഠനം, തൊഴിൽ

പഠനം,...

Read More >>
പഠനം - തൊഴിൽ സാധ്യതകൾ

Aug 6, 2026 08:55 PM

പഠനം - തൊഴിൽ സാധ്യതകൾ

പഠനം - തൊഴിൽ...

Read More >>
പഠന - തൊഴിൽ സാധ്യതകൾ.

Aug 5, 2026 12:53 PM

പഠന - തൊഴിൽ സാധ്യതകൾ.

പഠന - തൊഴിൽ...

Read More >>
പണി വേണോ? പണി കിട്ടും.

Jun 28, 2026 12:18 PM

പണി വേണോ? പണി കിട്ടും.

പണി വേണോ? പണി കിട്ടും. ...

Read More >>
സോഡ, മധുര പലഹാരം,  ഫാസ്റ്റ് ഫുഡ് = സിഗരറ്റ്

Feb 7, 2026 01:03 PM

സോഡ, മധുര പലഹാരം, ഫാസ്റ്റ് ഫുഡ് = സിഗരറ്റ്

സോഡ, മധുര പലഹാരം, ഫാസ്റ്റ് ഫുഡ് =...

Read More >>
മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

Nov 14, 2025 01:06 PM

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ...

Read More >>
Top Stories